പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

Published : Sep 07, 2022, 10:30 PM IST
പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

Synopsis

രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മസ്‍കത്ത്: പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനിലെ സലാലയിൽ നിര്യാതനായി. ആറന്മുള - ആറാട്ടുപുഴ നെല്ലിക്കൽ ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് (61) ആണ് സലാലയിലെ സദയിലുള്ള താമസ സ്ഥലത്ത് മരണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സലാലയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ്. ഭാര്യ - ജെസ്സി, മക്കൾ - ഷെറിൻ, നിബിൻ, മരുമകൻ - അലക്‌സ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പൊകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also: പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന ഇദ്ദേഹം നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.

നസീറ ഇല്ലിക്കല്‍ ആണ് ഭാര്യ. ഇര്‍ഫാന തസ്നി, ഹസ്ന, മുഹമ്മദ് മിന്‍ഹാജ്, മിഹ ഫാത്തിമ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുമെന്ന് അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഇന്‍ചാര്‍ജ് ഇക്ബാല്‍ അരീക്കാടന്‍, ഫൗസാദ് ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം