Covid 19 Variant : ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

By Web TeamFirst Published Nov 27, 2021, 6:10 PM IST
Highlights

ഒമാന്‍ സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കി ഒമാന്‍.

മസ്‍കത്ത്: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില് ‍(Oman) ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില് ‍(entry ban) പ്രവാസികള്‍ക്കും (residents) ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും (Health workers) അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ്. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം.

ദക്ഷിണാഫ്രിക്ക (South Africa), നമീബിയ (Namibia), ബോട്സ്വാന (Botswana ), സിംബാവെ (Zimbabwe), ലിസോത്തോ (Lesotho), ഈസ്വാതിനി (Eswatini), മൊസാംബിക്ക്(Mozambique) എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഒമാനില്‍ താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക്  പ്രവേശനമുണ്ടാകില്ല. 

നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 

അതേസമയം ഒമാന്‍ സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും, വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരും  ഒമാനില്‍ സാധുതയുള്ള താമസ വിസയുള്ളവരുമായ പ്രവാസികള്‍ എന്നിവരെയാണ് വിലക്കില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ രാജ്യത്ത് പ്രവേശിച്ച ഉടനെ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം. ശേഷം ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ ആറാം ദിവസവും വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഒമാന് പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

click me!