
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് അഹ്‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
കുടുംബങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണം ബാധകമാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസകള്‍ അനുവദിക്കുന്നതിന് കുവൈത്ത് താമസകാര്യ മന്ത്രാലയം പുതിയ സംവിധാനം ആവിഷ്‍കരിക്കുന്ന സാഹചര്യത്തിലാണ് താത്കാലിക നിയന്ത്രണം കൊണ്ടുവരുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതികളെ വിവരം അറിയിക്കണം.
സൗദി അറേബ്യയിലെ ബാങ്കുകൾ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ