Asianet News MalayalamAsianet News Malayalam

ശരീരത്തില്‍ പലതവണ കുത്തേറ്റു, മൃതദേഹവുമായി കടന്നു കളഞ്ഞു; കാറിനുള്ളില്‍ കൊല ചെയ്യപ്പെട്ടത് യുവ എഞ്ചിനീയര്‍

വാഹനത്തിനുള്ളില്‍ വെച്ച് യുവതിയെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ കാറില്‍ മൃതദേഹവുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 

Young woman stabbed to death in Sharjah
Author
Sharjah - United Arab Emirates, First Published Jun 28, 2022, 2:29 PM IST

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാറിനുള്ളില്‍ കുത്തേറ്റ് മരിച്ചത് ജോര്‍ദാന്‍ സ്വദേശിനിയായ യുവ എഞ്ചിനീയര്‍ ലുബ്‌ന മന്‍സൂര്‍. ലുബ്‌നയുടെ കൊലപാതകത്തിലെ പ്രതിയെ കൃത്യം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ലുബ്‌ന മന്‍സൂറിന്റെ ഭര്‍ത്താവാണ് പ്രതിയെന്ന് ജോര്‍ദാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കുകയോ ഇതേക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. പ്രതിയുടെ പ്രായമോ പൗരത്വമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നാണ് ലുബ്‌ന എഞ്ചിനീയറിങ് ബിരുദം നേടിയത്. 

Read Alsoയുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു

വെള്ളിയാഴ്ച ഉച്ച മുതല്‍ മകളെ കാണാനില്ലെന്ന് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങളുടെ കുടുംബവുമായി തര്‍ക്കങ്ങളുള്ള ഒരാള്‍, തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മകളെ തട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍ വെച്ച് യുവതിയെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ കാറില്‍ മൃതദേഹവുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 

Read Also : മദ്യ ലഹരിയില്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

അന്വേഷണത്തില്‍ കാറും മൃതദേഹവും കണ്ടെത്തുകയായിരുന്നെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. തുടര്‍ന്ന് സംഘം തെരച്ചില്‍ നടത്തുകയും 120 മിനിറ്റിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസില്‍ പിടികൊടുക്കാതിരിക്കാന്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റം സമ്മതിച്ച പ്രതി പറഞ്ഞു. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios