
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഓണ്‍ലൈനായി വിസ്‍ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവുകയില്ല. വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായ ശേഷം അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: അനാശാസ്യ പ്രവര്‍ത്തനം, നിയമലംഘനങ്ങള്‍; കുവൈത്തില്‍ പിടിയിലായത് 80 പ്രവാസികള്‍
സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. റിയാദിന് സമീപം തുമാമയില്‍ ചൊവ്വാഴ്‍ച രാവിലെയായിരുന്നു അപകടം. തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ചൊവ്വാഴ്‍ച രാവിലെ തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നു വീണെന്നും പൈലറ്റ് മരണപ്പെട്ടതായും' സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് 29 കിലോമീറ്റര്‍ വടക്കാണ് തുമാമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ റണ്‍വേകളിലൊന്നാണ് ഇവിടെയുള്ളത്. സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായായി ഉപയോഗിക്കുന്ന വിമാനത്താവളമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read also: മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ