അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നു; മൂന്നുവയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി, പൊള്ളലേല്‍പ്പിച്ചു

Published : Oct 02, 2022, 10:35 PM ISTUpdated : Oct 02, 2022, 11:06 PM IST
അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നു; മൂന്നുവയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി, പൊള്ളലേല്‍പ്പിച്ചു

Synopsis

അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന്റെ ശിക്ഷയായി കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചതായി കുട്ടിയുടെ രണ്ടാനമ്മ വെളിപ്പെടുത്തി.

കെയ്‌റോ: തന്റെ അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന് പിതാവ് മൂന്നു വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

കുട്ടിയെ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് അടിച്ച ശേഷം ശരീരത്തില്‍ പല ഭാഗത്തും പൊള്ളലേല്‍പ്പിച്ചതായും പൊലീസ് രേഖകളില്‍ പറയുന്നു. തന്റെ സമ്മതമില്ലാതെ ഫ്രിഡ്ജ് തുറന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂൂസ്' റിപ്പോര്‍ട്ട് ചെയ്തു. അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന്റെ ശിക്ഷയായി കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചതായി കുട്ടിയുടെ രണ്ടാനമ്മ വെളിപ്പെടുത്തി.

Read More: ദാമ്പത്യ പ്രശ്‌നം; ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി, ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയുടെ പിതാവും മാതാവും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് മൂന്നു വയസ്സുകാരി പിതാവിനൊപ്പം താമസിക്കാന്‍ തുടങ്ങി. ക്രിമിനല്‍ പശ്ചാത്തലമുള്ള കുട്ടിയുടെ പിതാവ്, കൊലപാതക കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ബോധം പോകുന്നവരെ തല്ലിയതായും ഇയാള്‍ സമ്മതിച്ചു. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കെയ്‌റോ: അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ വാഷിങ് മെഷീനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്തില്‍ കെയ്‌റോയ്ക്ക് സമീപമുള്ള ഗിസയിലെ അയ്യാത് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാവ് വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിന് ഉള്ളില്‍ വീണതാകാമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

Read More:  ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി യുവതി

വാഷിങ് മെഷീന്‍ ഓണ്‍ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് മറ്റ് വീട്ടുജോലികളില്‍ വാപൃതയായതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാതാവിനെ തിരഞ്ഞെത്തിയ കുട്ടിയുടെ ശ്രദ്ധ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീനിലേക്ക് തിരിഞ്ഞു. ഇതിലേക്ക് നോക്കിയ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനുള്ളിലേക്ക് വീഴുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുറച്ചു സമയത്തിന് ശേഷമാണ് മാതാവ് മകളെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രോസിക്യൂട്ടര്‍മാര്‍ യുവതിയെ ചോദ്യം ചെയ്തു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം സംശയിക്കുന്നില്ല.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നു'; ബഹ്‌റൈനിൽ ശുദ്ധജല പ്ലാന്‍റിന് നേർക്ക് ആക്രമണം, കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ
പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടാൽ പേടിക്കേണ്ട, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി സൈന്യം, കുവൈത്തിൽ ഏഴ് ഡ്രോണുകൾ തകർത്തു