
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളാ വിഭാഗം 'കേരളാ വിംഗ് സോക്കര്‍ കപ്പ് 2022' നായുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അല്‍ ഹെയ്ല്‍ സൗത്തിലുള്ള അല്‍ നുസൂര്‍ ഫുഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരങ്ങള്‍.
ഒമാന്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗം ആയിരുന്ന അബ്ദുല്‍ മുനീം സുരൂര്‍ കിക്കോഫ് ചെയ്ത ടൂര്‍ണമെന്റില്‍ ഒമാനിലെ പ്രമുഖ 16 ടീമുകളാണ് പങ്കെടുത്തത്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഗേമര്‍ സോണ്‍ എഫ്.സി, എഫ്.സി. കേരള ടീമുകള്‍ ഗോള്‍ രഹിത സമനിലയില്‍ മത്സരം അവസാനിപ്പിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് വഴിയാണ് എഫ് സി കേരള ചാമ്പ്യന്‍മാരായത്.
യൂണിറ്റി സോക്കര്‍ ഫുട്‌ബോള്‍ അക്കാദമി സെക്കണ്ട് റണ്ണര്‍ അപ്പ് ആയി. ഫെയര്‍ പ്ലേ അവാര്‍ഡ് ഗ്രാന്റ് ഹൈപ്പര്‍ ഒമാന്‍ നേടിയപ്പോള്‍ മികച്ച ഗോള്‍ കീപ്പര്‍ ആയി ഹക്കിം (എഫ്.സി. കേരള), പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൈഫ്. (എഫ്.സി. കേരള) ടോപ്പ് സ്‌കോറര്‍ അസീല്‍ (യൂണിറ്റി സോക്കര്‍ എഫ്. എ), റിജില്‍ (എഫ്. സി. റിയല്‍ എഫ. എ) ,എമര്‍ജിങ് പ്ലെയര്‍ ലിസ്ബന്‍ ( യുനിറ്റി സോക്കര്‍ ഫുഡ്‌ബോള്‍ അക്കാദമി) എന്നിവരെ തിരഞ്ഞെടുത്തു.
ജേതാക്കള്‍ക്ക് സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ്‌കുമാര്‍, കോ കണ്‍വീനര്‍ നിധീഷ് കുമാര്‍, റെജു മരക്കാത്ത്, കേരള വിഭാഗം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും സംഘാടക സമിതി അംഗങ്ങളും ചേര്‍ന്ന് ട്രോഫികളും മെഡലുകളും കൈമാറി. സീ പ്രൈഡ് ഒമാന്‍ എല്‍ എല്‍ സി ആയിരുന്നു പ്രൈം സ്‌പോണ്‍സര്‍. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ നിഷാന്ത് സ്വാഗതവും കോ കണ്‍വീനര്‍ നിധീഷ് നന്ദിയും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam