ഇയാള്‍ ഫോണില്‍ രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചാണ് ഇയാൾ വീഡിയോ പകര്‍ത്തിയത്. 

എന്നാല്‍, രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ത്രീ ഫോൺ തട്ടിയെടുത്തതോടെ അവിടെ പിടിവലി നടന്നു. സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന ഒരു കുവൈത്തി പൗരൻ ഇടപെട്ട് പ്രവാസിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി. തുടര്‍ന്നുള്ള പരിശോധനയില്‍ മറ്റ് നിരവധി വനിതാ ഷോപ്പർമാരെയും ഇയാൾ റെക്കോർഡ് ചെയ്തതായി കണ്ടെത്തി. ഫോണിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also - 1400 വർഷത്തിലേറെ പഴക്കം, പൗരാണിക സംസ്കാരങ്ങളുടെ തെളിവ്, ഫൈലക്ക ദ്വീപിൽ കണ്ടെത്തിയത് പുരാതന കിണർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം