
കുവൈത്ത് സിറ്റി: കുവൈത്തിൽ സാൽമിയയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി പുലിയളപ്പറമ്പിൽ ജോജി ജോസഫ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സാൽമിയയിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചത്. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും ജോജി ജോസഫിനെ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സാൽമിയ, അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൃതദേഹം കെകെഎംഎ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടന്നു. ഭാര്യ ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam