ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതമുണ്ടായി തീർത്ഥാടക മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ ഇവർ കർമങ്ങൾക്ക് ശേഷം ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതമുണ്ടായി മലയാളി തീർഥാടക മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് സ്വദേശിനി പൊന്നേത്ത് നഫീസ (58) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ ഇവർ കർമങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ അബ്‌ഹൂറിലെ ആശുപത്രിയിൽ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. മരണാന്തര സഹായങ്ങൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.