
മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒരു റെസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായി. നിസ്വ വിലായത്തിലെ ഫിര്‍ഖ പ്രദേശത്തെ റെസ്‌റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്നമിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം റെസ്റ്റോറന്റില്‍ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read more - ഒമാനില്‍ തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ പ്രവാസി മലയാളി ചികിത്സയില്‍
ഒമാനില്‍ കിണര്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം നാലായി
മസ്‌കറ്റ്: ഒമാനില്‍ കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ കിണറിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് പേരുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി സിവില്‍ ഡിഫന്‍സ് സംഘം കണ്ടെടുക്കുകയായിരുന്നു. ഏത് രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നുള്ള വിവരം ലഭ്യമായിട്ടില്ല. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുമ്പോള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി ഓര്‍മിപ്പിച്ചു.
Read More - ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിലെത്തി; പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവ്
യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
റാസല്‍ഖൈമ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 21 വയസുകാരന്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റാസല്‍ഖൈമയിലായിരുന്നു അപകടം. മരണപ്പെട്ടത് യുഎഇ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹോദരനാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, ഒരു പ്രവാസി ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്നിലേക്കാണ് കാര്‍ ഇടിച്ചുകയറിയത് ഹെവി വാഹനവും കാറും തമ്മില്‍ റോഡില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ