
മദീന: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍
196 സ്ത്രീകളടക്കം 377 തീര്‍ത്ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് മദീനയിലെത്തിയത്.നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഹാജിമാർ ഹോട്ടലുകളിലെ താമസസൗകര്യങ്ങളിലേക്ക് പോയി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജിദ്ദ ഹജ്ജ് ടെര്‍മിനലിലാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം എത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള നാനൂറോളം തീര്‍ത്ഥാടകരായിരുന്നു ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്.
10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭയന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. 5758 മലയാളികള്‍ക്കും അവസരമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണങ്ങൾക്ക് ശേഷം മദീനാസന്ദർശനം പൂർത്തിയാക്കി ഹജ്ജ് കർമങ്ങളുടെ നിർവഹണത്തിനായി മക്കയിലേക്ക് തിരിക്കും.
അനുമതിയില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കുന്നവരെ നാടുകടത്തും
റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്പോർട്ട് അധികൃതർ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നുവർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ പഴയ സ്പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാനാവും. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ