പ്രമുഖ ബ്രാൻഡുകൾ എന്ന് പറഞ്ഞ് വിൽക്കുന്ന അരികളിൽ പലതും വ്യാജൻ; റിയാദിൽ പിടിച്ചത് 2700 കിലോ അരി

Published : Jun 28, 2025, 06:56 PM ISTUpdated : Jun 28, 2025, 07:05 PM IST
forged rice

Synopsis

റിയാദിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജവും കാലാവധി കഴിഞ്ഞതുമായ 2700 കിലോ അരി വിൽപ്പന നടത്തിയിരുന്ന കേന്ദ്രം സൗദി വാണിജ്യമന്ത്രാലയം പിടികൂടി. 

റിയാദ്: പ്രമുഖ ബ്രാൻഡുകൾ എന്ന് പറഞ്ഞ് വിൽക്കുന്ന അരികളിൽ പലതും വ്യാജൻ. അത്തരത്തിൽ ഒരു വ്യാജ അരി കേന്ദ്രം റിയാദിൽ കണ്ടെത്തി. സൗദി വാണിജ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ ഈ കേന്ദ്രത്തിൽനിന്ന് പ്രശസ്ത ബ്രാൻഡുകളുടെ വ്യാജനുകൾ മാത്രമല്ല കാലാവധി കഴിഞ്ഞ് ജീർണിച്ച അരിയും പിടികൂടി. ഇത്തരത്തിൽ 2700 കിലോ അരിയാണ് കണ്ടെത്തിയത്. വിപണിയിലേക്ക് പോകാൻ പാക്കറ്റുകളിലും ചാക്കുകളിലുമാക്കി തയ്യാർ ചെയ്ത രൂപത്തിലാണ് പിടികൂടിയത്.

ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ ഈ സ്ഥാപനത്തിന് ലൈസൻസടക്കം ഒരു ഔദ്യോഗിക രേഖയുമുണ്ടായിരുന്നില്ല. വ്യാജ വ്യാപാരമുദ്രകളോടെ കാലാവധി കഴിഞ്ഞ അരി പായ്ക്ക് ചെയ്യുന്ന നിലയിലാണ് വലിയ കേന്ദ്രം കണ്ടെത്തിയത്. സ്ഥാപനത്തിന്‍റെ വെയർഹൗസിൽ പരിശോധന നടത്തുന്നതിന്‍റെയും സാധനങ്ങൾ പിടികൂടുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ സൗദി വാണിജ്യ മന്ത്രാലയം ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

കാലാവധി കഴിഞ്ഞ അരികൾ പ്രശസ്ത ബ്രാൻഡുകളുടെ ബാഗുകളിലാണ് പായ്ക്ക് ചെയ്തിരുന്നത്. ശേഷം ഇതിന്‍റെ എക്സ്പയറി തീയതി മാറ്റയെഴുതി വിപണിയിൽ എത്തിക്കുകയാണ് ചെയ്തുവന്നിരുന്നതത്രെ. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ ഈ വെയർഹൗസ് ഉടൻ അടച്ചുപൂട്ടി. നിയമലംഘകർക്കെതിരെ കർശന നിയമ നടപടിക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി