
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ (Covid precautions) ലംഘിച്ച അഞ്ച് ഹോട്ടലുകള്‍ക്ക് ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം (Ministry of Heritage and Tourism) നോട്ടീസ് നല്‍കി. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ പാലിക്കണമെന്ന് നിഷ്‍കര്‍ശിച്ചിട്ടുള്ള നിബന്ധനകളില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യാപകമായ പരിശോധനയും നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍കരുതലുകളില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍?(Kuwait) ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് (mask)ധരിച്ചില്ലെങ്കില്‍ കടയുടമകള്‍ 5,000 ദിനാര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡിനെ(Covid) തുടര്‍ന്ന് 2020ല്‍ പ്രാബല്യത്തില്‍ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപ്പാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.
മാസ്‌ക് ധരിക്കാത്ത ഉപഭോക്താക്കളും മാള്‍ സന്ദര്‍ശകരും നിയമനടപടികള്‍ നേരിടേണ്ടി വരും. സ്ഥാപനങ്ങളില്‍ എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപന ഉടമകളും പിഴ അടയ്‌ക്കേണ്ടി വരും. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്. സഹായത്തിനായി സെക്യൂരിറ്റി ഗാര്‍ഡിനെയും പൊലീസിനെയും ബന്ധപ്പെടാം. നിയമം പാലിക്കാത്ത ഉപഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam