തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചു, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കുവൈത്തിൽ ജയിൽ ശിക്ഷ

Published : Apr 29, 2025, 08:21 PM ISTUpdated : Apr 29, 2025, 08:22 PM IST
തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചു, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് കുവൈത്തിൽ ജയിൽ ശിക്ഷ

Synopsis

അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: ഒരു തടവുകാരനെ രക്ഷപ്പെടാൻ അനുവദിച്ചതിന് ജഹ്‌റയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മൂന്ന് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കുവൈത്തിലെ ക്രിമിനൽ കോടതി. പൊലീസ് രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തി. 

മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന ഏതൊരു പ്രവണതയെയും തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

Read Also - ഇന്ത്യ-പാക് തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം, സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി