മക്കയില്‍ ഇതുവരെ എത്തിയത് അയ്യായിരം ഇന്ത്യന്‍ ഹാജിമാര്‍

Published : Jun 17, 2022, 11:43 PM IST
 മക്കയില്‍ ഇതുവരെ എത്തിയത് അയ്യായിരം ഇന്ത്യന്‍ ഹാജിമാര്‍

Synopsis

ഇന്ത്യയില്‍നിന്ന് ഇതുവരെ സൗദിയിലെത്തിയത് 29,963 തീര്‍ത്ഥാടകരാണ്. എല്ലാവരും മദീനയിലാണ് വിമാനമിറങ്ങുന്നത്. അവിടെ സന്ദര്‍ശം പൂര്‍ത്തിയാക്കി ഓരോ സംഘങ്ങളായി മക്കയിലേക്ക് തിരിക്കും.

റിയാദ്: മദീന വഴി ഇതുവരെ മക്കയിലെത്തിയത് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അയ്യായിരത്തോളം തീര്‍ത്ഥാടകര്‍. മലയാളികളടക്കമുള്ള സംഘം മക്കയില്‍ ഇന്ന് ജുമുഅയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. ഹജ്ജ് കോണ്‍സുല്‍ വൈ. സാബിറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളന്റിയര്‍മാരും മെഡിക്കല്‍ സംഘവും വിവിധ മലയാളി സംഘടനകളുടെ വളന്റിയര്‍മാരും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കാന്‍ സന്നദ്ധരായി.

ഇന്ത്യയില്‍നിന്ന് ഇതുവരെ സൗദിയിലെത്തിയത് 29,963 തീര്‍ത്ഥാടകരാണ്. എല്ലാവരും മദീനയിലാണ് വിമാനമിറങ്ങുന്നത്. അവിടെ സന്ദര്‍ശം പൂര്‍ത്തിയാക്കി ഓരോ സംഘങ്ങളായി മക്കയിലേക്ക് തിരിക്കും. അതിലാണ് അയ്യായിരത്തോളം പേര്‍ വെള്ളിയാഴ്ച വരെ മക്കയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് ജിദ്ദയില്‍ വിമാനമിറങ്ങിയും തീര്‍ത്ഥാടകര്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതില്‍ ആദ്യ സംഘം വെള്ളിയാഴ്ച എത്തി.

സൗദിയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

വരും ദിവസങ്ങളില്‍ ജിദ്ദ വഴി കൂടുതല്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ എത്തും. ഇത്തവണ 75000ത്തോളം തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അനുമതി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരും സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കേരളത്തില്‍ നിന്നുള്ള അവസാന വിമാനം 377 ഹാജിമാരെയും കൊണ്ട് മദീനയില്‍ ഇറങ്ങിയത്. 

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

ജിദ്ദ: സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.

നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍ 9098 റിയാലായിരിക്കും. രണ്ടാമത്തെ പാക്കേജായ ഹോസ്‍പിറ്റാലിറ്റി അപ്‍ഗ്രേഡഡ് ക്യാമ്പിന് നേരത്തെ 13,043 റിയാലായിരുന്നത് 11,970 റിയാലാക്കി കുറച്ചു. മിനാ ടവേഴ്സ് ഹോസ്‍പിറ്റാലിറ്റി പാക്കേജിന് 14,737 റിയാലായിരുന്നത് 13,943 റിയാലാക്കി കുറച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കുള്ള യാത്രാ നിരക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ദ്ധിത നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജൂണ്‍ മുതല്‍ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ള സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. നേരത്തെ ഹജ്ജ് ചെയ്‍തിട്ടില്ലാത്തവര്‍ക്കും തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. https://localhaj.haj.gov.sa എന്ന ലിങ്കിലൂടെയോ ഇഅ്തമര്‍ന ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ