
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. പുതുതായി 945 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 899 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,83,076 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,64,094 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,183 ആയി. രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,615 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 376, ജിദ്ദ 131, ദമ്മാം 114, ഹുഫൂഫ് 47, മക്ക 25, ത്വാഇഫ് 21, ദഹ്‌റാന്‍ 17, മദീന 15, അല്‍ഖോബാര്‍ 11, അബഹ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,633,859 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,701,797 ആദ്യ ഡോസും 25,068,660 രണ്ടാം ഡോസും 14,863,402 ബൂസ്റ്റര്‍ ഡോസുമാണ്.
സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു
സുവാകിന്‍: സൗദി അറേബ്യയിലേക്ക് ചെമ്മരിയാടുകളെയും കൊണ്ടുപോയ കപ്പല്‍ ചെങ്കടല്‍ തീരത്ത് മുങ്ങി ( ship with sheep sank ). കപ്പലിലെ ചെമ്മരിയാടുകളില്‍ ഭൂരിഭാഗവും മുങ്ങിമരിച്ചപ്പോള്‍ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ചെങ്കടല്‍ തീരത്തെ സുഡാന്‍ (Sudan) തുറമുഖമായ സുവാകിന്‍ തീരത്തായിരുന്നു സംഭവം.
സുഡാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മൃഗങ്ങളെ കയറ്റുമതി ചെയ്യുന്നതിനിടെയാണ് കപ്പൽ മുങ്ങിയത്. “ഞായറാഴ്ച പുലർച്ചെയാണ് ബദർ 1 എന്ന കപ്പല്‍ മുങ്ങിയത്,” പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന സുഡാനീസ് തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു. "അതിൽ 15,800 ആടുകൾ ഉണ്ടായിരുന്നു' എന്ന് അദ്ദേഹം സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു.
എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി പറഞ്ഞ മറ്റൊരു ഉദ്യോഗസ്ഥൻ, അപകടത്തിന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചിപ്പിച്ചു. മുങ്ങിയ കപ്പൽ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന മൃഗങ്ങളുടെ മൃതദേഹം തീരത്ത് അടിയുന്നത് കാരണം ഇത് പാരിസ്ഥിതിക ആഘാതവും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് തുറമുഖ ഉദ്യോഗസ്ഥര്‍ പറയുന്നു.
സുഡാന്‍ എക്സ്പോര്‍ട്ടേസ് സംഘടനയുടെ തലവൻ ഒമർ അൽ-ഖലീഫ പറയുന്നത് അനുസരിച്ച്, കപ്പൽ തുറമുഖത്ത് മുങ്ങാൻ മണിക്കൂറുകളെടുത്തു, അതിനാല്‍ തന്നെ ഇതിനെ രക്ഷെപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നു എന്നാണ്. നഷ്ടപ്പെട്ട കന്നുകാലികളുടെ ആകെ മൂല്യം ഏകദേശം 3.7 ദശലക്ഷം ഡോളർ ആണെന്നാണ് സുഡാന്‍ എക്സ്പോര്‍ട്ടേസ് അസോസിയേഷന്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷന്റെ സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ട്.
700 ഓളം ആടുകളെ മാത്രമേ ജീവനോടെ അപകടത്തില്‍ തിരിച്ച് ലഭിച്ചുള്ളൂവെന്നാണ് വിവരം. എന്നാൽ അവ വളരെ അസുഖമുള്ളതായി കണ്ടെത്തി, അവ ദീർഘകാലം ജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. സുവാകിൻ തുറമുഖത്തെ കപ്പലിൽ അനുവദനീയമായതില്‍ കൂടുതല്‍ ആടുകളെ കയറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഖത്തര്‍ അമീറിന് സൗദി ഭരണാധികാരിയുടെ സന്ദേശം
കഴിഞ്ഞ മാസം കാർഗോ ഏരിയയിൽ പൊട്ടിപ്പുറപ്പെട്ട വൻ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ തുറമുഖം ഇതിനകം തന്നെ അന്വേഷണത്തിന് വിധേയമാണ്, മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും കനത്ത നാശനഷ്ടം അന്ന് ഉണ്ടായി.
ചരിത്രപ്രസിദ്ധമായ തുറമുഖ പട്ടണമായ സുവാക്കിൻ ഇപ്പോൾ സുഡാന്റെ പ്രധാന വിദേശ വ്യാപാര കേന്ദ്രമായല്ല അറിയിപ്പെടുന്നത്. ചെങ്കടൽ തീരത്ത് ഇവിടെ നിന്നും 60 കിലോമീറ്റർ (40 മൈൽ) അകലെയുള്ള പോർട്ട് സുഡാനാണ് ഇപ്പോള്‍ സുഡാന്‍റെ പ്രധാന പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ