
മസ്‌കറ്റ്: ഒമാനില്‍(Oman) ഭിക്ഷാടനം (begging)നടത്തിയ പത്ത് വിദേശികള്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഭിക്ഷാടനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യക്കാരായ വിദേശികളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്ന് പൊലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മസ്‌കറ്റ്: ഒമാനില്‍(Oman) അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട(immoral acts) ഇരുപത് പ്രവാസികള്‍(expats) അറസ്റ്റില്‍. പൊലീസിന്‍റെ പിടിയിലായവരില്‍ ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam