യു.എസ്, യു.കെ, ഷെങ്കൻ വിസയുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗദിയില്‍ പ്രവേശിക്കാന്‍ തൽക്ഷണ ഇ-ടൂറിസ്റ്റ് വിസ

Published : Jun 13, 2023, 11:55 PM IST
യു.എസ്, യു.കെ, ഷെങ്കൻ വിസയുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗദിയില്‍ പ്രവേശിക്കാന്‍ തൽക്ഷണ ഇ-ടൂറിസ്റ്റ് വിസ

Synopsis

സൗദി അറേബ്യയുടെ  വിനോദസഞ്ചാര കേന്ദ്രങ്ങളും സമ്പന്നമായ പൈതൃകവും ചരിത്രവും അറിയാനും ആസ്വദിക്കാനും താത്പര്യമുള്ളവർക്ക്  രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിസ നിയമം.

റിയാദ്: സൗദി അറേബ്യയിലേക്ക് അതിവേഗ ടൂറിസം വിസ അനുവദിക്കാൻ നടപടികൾ പൂർത്തിയാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്ക,യു.കെ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സന്ദർശക, ബിസിനസ്സ് വിസയുള്ളവർക്കും ഈ രാജ്യങ്ങളിലെ സ്ഥിര താമസ രേഖയുള്ളവർക്കുമായിരിക്കും പുതിയ വിസയുടെ ആനുകൂല്യം ലഭ്യമാകുക. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mofa.gov.sa വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടതെന്ന് ടൂറിസം മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

സൗദി അറേബ്യയുടെ  വിനോദസഞ്ചാര കേന്ദ്രങ്ങളും സമ്പന്നമായ പൈതൃകവും ചരിത്രവും അറിയാനും ആസ്വദിക്കാനും താത്പര്യമുള്ളവർക്ക്  രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിസ നിയമം. 2030 ഓടെ വർഷത്തിൽ 10 കോടി വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കുകയാണ് ലക്ഷ്യം. സാധുവായ സന്ദർശക, ബിസിനസ് വിസ ഉള്ളവർക്കാണ് ഇ-വിസ നൽകുക. 

ഒരു തവണയെങ്കിലും വിസ അനുവദിച്ച രാജ്യത്ത് പ്രവേശിച്ചവരായിരിക്കണം അപേക്ഷകർ എന്നും  മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നുണ്ട്. സ്ഥിര താമസ രേഖയുള്ളവരുടെ മാതാപിതാക്കൾ, സഹോദരൻ, സഹോദരി, മക്കൾ എന്നിവർക്കും ഇ-വിസക്ക് അപേക്ഷിക്കാം. ഇ-വിസയിൽ രാജ്യത്തെത്തുന്നവർക്ക് തീർത്ഥാടന സീസണുകളിൽ ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾക്കായി പുണ്യ നഗരിയിൽ പ്രവേശിക്കുന്നത് അനുവദനീയമായിരിക്കില്ല.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന കലാകാരൻമാർ,രാഷ്ട്രീയ നേതാക്കൾ, തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രശസ്ത വ്യക്തികളിൽ പലരും അമേരിക്ക, യു.കെ, ഷെങ്കൻ വിസയുള്ളവരാണ്. അവർക്കെല്ലാം വിസ നിയമത്തിലെ മാറ്റം ഉപകാരപ്രദമാകും. നിലവിൽ സൗദിയിലേക്കുള്ള സന്ദർശന വിസ പതിക്കാൻ വി.എഫ്.എസ്‍ കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നൂലാമാല ഉള്ളത് കൊണ്ട് പലരും സൗദി യാത്രക്ക് വിസമ്മതിക്കുന്ന അവസ്ഥയിലിരിക്കെയാണ് ആശ്വാസകരമായ പുതിയ ഇ-വിസ പ്രാബല്യത്തിലായത്. 

അമേരിക്ക, യു.കെ, ഷെങ്കൺ രാജ്യങ്ങളിലെ വിസയുള്ളവർക്ക് നിലവിൽ സൗദി വിമാനത്താവളങ്ങളിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നുണ്ട്. എന്നാൽ പലരും രാജ്യത്ത് എത്തുമ്പോൾ മറ്റെന്തെങ്കിലും പ്രതിസന്ധി നേരിടേണ്ടി വരുമോ എന്ന് ഭയന്ന് ഓൺ അറൈവൽ വിസയോട് അത്ര അനുകൂലമായ നിലപാട് സ്വീകരിക്കാറില്ല. ഇനി മുതൽ നേരത്തെ വിസക്ക് അപേക്ഷിച്ച് വിസ ലഭിച്ചതിന് ശേഷം യാത്രക്ക് ഒരുങ്ങിയാൽ മതി. സുരക്ഷിതവും സമാധാനപരവുമായ യാത്രയാണ് പുതിയ നിയമം വഴി ലഭിക്കുന്ന ഗുണം.

Read also: ദുബൈയില്‍ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ