
റിയാദ്: ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയാൽ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ പിഴശിക്ഷയും ലഭിക്കുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷാ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി കൊണ്ടുപോകുന്നവരുടെ എണ്ണം അനുസരിച്ച് പിഴത്തുക ഇരട്ടിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇങ്ങനെ അധികൃതമായി യാത്രാ സൗകര്യം ഒരുക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പ്രവാസികളായെ നിയമലംഘകരെ നാടു കടത്തുമെന്നും ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്നും പൊതുസുരക്ഷ ഡയറക്ടറേറ്റ് വ്യക്തമാക്കി. നിയമലംഘകരെ കുറിച്ച് പോലീസില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.
എന്‍ട്രി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് മേയ് 15 മുതല്‍ മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ഹജ്ജ് അനുമതി പത്രം നേടിയവരേയും മക്കയില്‍ ജോലി ചെയ്യുന്നതിന് പെര്‍മിറ്റുള്ളവരേയും മാത്രമേ കടത്തിവിടാന്‍ പാടുള്ളൂവെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മക്കയുടെ പ്രവേശന കവാടങ്ങളില്‍ പരിശോധന ശക്തമാണ്.
Read also: അപ്രതീക്ഷിതമായി വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ പെരുവഴിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ