ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്.
റിയാദ്: അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കുളത്തുർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ (50) റിയാദ്
ശുമൈസി കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്. ലിമോസിൻ കമ്പനിയിൽ മെക്കാനിക്കൽ ജീവനക്കാരനായിരുന്നു. പരേതരായ ചന്തു -മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വിനീത. മക്കൾ: അഖിൽ കൃഷ്ണ,അതുൽ കൃഷ്ണ, അബിൻ കൃഷ്ണ, അമേയ കൃഷ്ണ. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. കൃഷ്ണന്റെ ആകസ്മിക വേർപാടിൽ റിയാദ് ടാക്കീസ് അനുശോചിച്ചു.
Read Also - വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന, ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
