ദീര്‍‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകന്‍ മരിച്ചു

Published : Jun 26, 2023, 11:56 PM IST
ദീര്‍‍ഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകന്‍ മരിച്ചു

Synopsis

റിയാദിലെ അൽ യമാമ പ്രിന്റിങ് പ്രസ്സിലെ മാഗസീൻ വിഭാഗത്തിൽ 27 വർഷം ജോലി ചെയ്ത മുരളി 2019 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

റിയാദ്: ദീർഘകാലത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി നിര്യാതനായി. റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ ഭാരവാഹിയായിരുന്ന കോഴിക്കോട് ചേവരമ്പലം സ്വദേശി പി.കെ. മുരളി (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കേളിയുടെ മുൻ വൈസ് പ്രസിഡൻറ്,  ഉമ്മുൽ ഹമാം ഏരിയ മുൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. 

റിയാദിലെ അൽ യമാമ പ്രിന്റിങ് പ്രസ്സിലെ മാഗസീൻ വിഭാഗത്തിൽ 27 വർഷം ജോലി ചെയ്ത മുരളി 2019 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷമായി നാട്ടില്‍ പ്രിൻറിങ് സ്ഥാപനം നടത്തി വരികയായിരുന്നു. സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് വെസ്റ്റ് ഹിൽ പൊതുശ്മശാനത്തില്‍ നടന്നു. അമ്മ - ലക്ഷ്മി, ഭാര്യ - സിന്ധു, മക്കൾ - സ്വാന്തന, സന്ദേശ്.

Read also:  ഒരാഴ്ചയ്ക്കിടെ മാത്രം നാടുകടത്തിയത് 7005 പ്രവാസികളെ; രാജ്യത്തിന്റെ എല്ലാ ഭാഗത്തും കടുത്ത പരിശോധനകള്‍ തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

UAE Economy: എണ്ണയോ യുദ്ധമോ ബാധിക്കില്ല; യുഎഇ സമ്പദ്‌വ്യവസ്ഥയെ താങ്ങുന്ന 6 ശക്തികൾ
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ പുതിയ മാറ്റം, രാത്രികാലങ്ങളിൽ ഇനി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകില്ല