ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ; 5.6 കോടി വർഷത്തെ പഴക്കം, ഇത് ഇയോസീൻ കാലത്തെ ഫോസിലുകൾ

Published : Dec 12, 2024, 05:49 PM ISTUpdated : Dec 12, 2024, 06:06 PM IST
ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ; 5.6 കോടി വർഷത്തെ പഴക്കം, ഇത് ഇയോസീൻ കാലത്തെ ഫോസിലുകൾ

Synopsis

ഇയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ സമുദ്രജീവികളുടെ ഫോസിലുകളാണിത്. 

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ നിന്ന് 5.6 കോടി വർഷം പഴക്കമുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആദ്യ ഇയോസീൻ കാലഘട്ടത്തിലെ സമുദ്രജീവികളുടെ ഫോസിലുകളാണ് ഇവയെന്ന് സൗദി ജിയോളജിക്കൽ സർവേ പറഞ്ഞു. 

ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥിമത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ ഫോസിലുകൾ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട കാലഗണനയുടെ കാര്യത്തിൽ കണ്ടെത്തു രാജ്യത്തെ ആദ്യ ശേഷിപ്പുകളാണ്. പുരാതന ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വീക്ഷണകോണിൽ നിന്ന് ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ പരിസ്ഥിതിയെ മനസിലാക്കാൻ സഹായിക്കുന്നതിൽ നിർണായക പ്രാധാന്യമുള്ള, വംശനാശം സംഭവിച്ച ക്യാറ്റ്ഫിഷുകളുടെ (സിലൈറ്റുകൾ) ഫോസിലുകളാണ് ഇവയെന്ന് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

Read Also -  7,500 വര്‍ഷം പഴക്കം, 'സ്നേക്ക് പേഴ്സൺ'! കുവൈത്തിൽ നിന്നും ലഭിച്ച ശില്പം കണ്ട് അമ്പരന്ന് പുരാവസ്തു ഗവേഷകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന