
ദോഹ: ഖത്തറില്‍ നാലു പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron)സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health) അറിയിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് (Qatar)മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നു പേരും വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലാമത്തെ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. നാലുപേരും പ്രത്യേക ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് കഴിയുകയാണ്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇവര്‍ സുഖം പ്രാപിക്കുകയും നെഗറ്റീവാകുകയും ചെയ്യുന്നതു വരെ ക്വാറന്റീന്‍ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam