കെട്ടിട നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച നാല് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 24, 2022, 6:49 PM IST
Highlights

കെട്ടിട നിര്‍മാണത്തിനായി സജ്ജമാക്കിയിരുന്ന 135 ലോഹനിര്‍മിതികളാണ് ഇവര്‍ കവര്‍ന്നത്. 

മസ്‍കത്ത്: ഒമാനില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിനായി സജ്ജമാക്കിയിരുന്ന 135 ലോഹനിര്‍മിതികളാണ് ഇവര്‍ കവര്‍ന്നത്. പിടിയിലായ പ്രവാസികള്‍ക്കെതിരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അതേസമയം ഒമാനിലെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കന്നുകാലികളെ മോഷ്ടിച്ച രണ്ട് പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. സുവൈഖ് വിലായത്തിലായിരുന്നു മോഷണം നടന്നത്. കഴിഞ്ഞ ദിവസവും മോഷണക്കുറ്റത്തിന് റോയല്‍ ഒമാന്‍ പൊലീസ് രണ്ടു പേരെ പിടികൂടിയിരുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. 

Read also:  കള്ളക്കടത്ത് നടത്തിയത് രണ്ട് ലക്ഷം രൂപയ്ക്കും ജോലിയ്ക്കും വേണ്ടിയെന്ന് പ്രവാസിയുടെ മൊഴി

ഒരാളെ താമസസ്ഥലങ്ങളില്‍ മോഷണം നടത്തിയതിനും  മറ്റൊരാളെ കടകളില്‍  മോഷണം  നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പക്കല്‍ നിന്നും പണവും ശീതീകരണ ഉപകരണങ്ങളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

Read also: സ്വദേശിവത്കരണം പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ; വ്യാജ കണക്കുകള്‍ നല്‍കിയാലും കുടുങ്ങും

click me!