
മസ്‌കറ്റ്: 150 കിലോയിലേറെ ലഹരിമരുന്നുമായി നാല് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് കോസ്റ്റ് ഗാര്‍ഡ് പൊലീസ് ബോട്ടുകളുടെയും ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്.
പ്രതികളില്‍ രണ്ടുപേരെ കടലില്‍ നിന്നും മറ്റുള്ളവരെ തീരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 121 കിലോഗ്രാം ഹാഷിഷ്, 33 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന്, 10 കിലോഗ്രാം മോര്‍ഫിന്‍ എന്നിവയും 14,6850 ലഹരി ഗുളികകളും പിടിച്ചെടുത്തു. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam