Latest Videos

സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു; നാല് പേര്‍ പിടിയില്‍

By Web TeamFirst Published Jan 5, 2022, 11:38 AM IST
Highlights

മയക്കുമരുന്ന് ഉപയോഗിക്കുകയും അതില്‍ അഭിമാനം നടിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‍ത നാല് പേരെ അറസ്റ്റ് ചെയ്തു. 

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മയക്കുമരുന്ന് ഉപയോഗിക്കുകയും (Consuming narcotic drugs) അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്‍ത നാല് പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. റിയാദിലായിരുന്നു സംഭവം.

മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ അഭിമാനം നടിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഒരു പാകിസ്ഥാന്‍ സ്വദേശിയെയും ബംഗ്ലാദേശുകാരനെയും റിയാദ് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ നടത്തിയ അന്വേഷണത്തിലാണ്, വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് സ്വദേശികള്‍ വലയിലായത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യക്ക്(Saudi Arabia) നേരെ വീണ്ടും യമന്‍ വിമതസംഘമായ ഹൂതികളുടെ(Houthi) ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമം. യമനോട് ചേര്‍ന്നുള്ള അതിര്‍ത്തി മേഖലയായ നജ്റാനിലേക്ക് ഡ്രോണ്‍ ഉപയോഗിച്ചും പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫിലേക്ക് മിസൈല്‍ ഉപയോഗിച്ചും ആക്രമണത്തിനുള്ള ശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിഫലമാക്കി.

ഞായറാഴ്ച രാത്രിയാണ് നജ്റാനിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്നു ഡ്രോണുകള്‍ തൊടുത്തത്. എന്നാല്‍ ലക്ഷ്യസ്ഥാനം കാണുന്നതിന് മുമ്പ് സഖ്യസന വെടിവെച്ചിട്ടു. തിങ്കളാഴ്ച വൈകീട്ടാണ് തായിഫിലേക്ക് മിസൈല്‍ അയച്ചത്. അതും സൗദി സൈന്യം തകര്‍ത്തു. രണ്ട് സംഭവത്തിലും ആളുകള്‍ക്ക് പരിക്കോ സ്വത്തുനാശമോ ഉണ്ടായിട്ടില്ല. 

click me!