
ഏപ്രിൽ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നാല് പേർക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കാനുള്ള ഉറപ്പുള്ള അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരുന്നത്. കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരാണ് വിജയിയായത്.
രണ്ടാമത്തെ ആഴ്ച നടന്ന നറുക്കെടുപ്പിൽ ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ദിലീപ് ദേവനാനി വിജയിയായി. ഒരു ലക്ഷം ദിർഹമാണ് സമ്മാനത്തുക. അബുദാബി ഇൻറർനാഷനൽ എയർപോർട്ടിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്നും രണ്ടു വര്ഷം മുൻപ് ടിക്കറ്റ് വാങ്ങിയ ശേഷം സ്ഥിരമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നയാളാണ് ദിലീപ്. സമ്മാനത്തുകയിൽ പത്ത് ശതമാനം പാവങ്ങൾക്കായി ചിലവിടുകയും ബാക്കി കുടുംബത്തിനായി ഉപയോഗിക്കുകയും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു.
രണ്ടാമത്തെ വിജയിയായ വിനയ് വാസ് വർഷങ്ങളായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസമാണ്. ബിസിനസ് ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന വിനയ് സോഷ്യൽ മീഡിയ വഴിയും വാർത്തകളിൽ നിന്നുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് 2017 മുതൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുമുണ്ട്.
ഖത്തറിൽ താമസിക്കുന്ന കൃഷ്ണ പ്രകാശ് ആണ് മൂന്നാമത് വിജയി. ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്ന കൃഷ്ണ പ്രകാശ് കഴിഞ്ഞ അഞ്ചു വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ്. സമ്മാനത്തുക ബിസിനസ്സിൽ മുടക്കാൻ ഉദ്ദേശിക്കുന്ന കൃഷ്ണ പ്രകാശ് ഭാവിയിൽ എപ്പോഴെങ്കിലും ഗ്രാൻറ് പ്രൈസ് നേടാനും ആഗ്രഹിക്കുന്നു.
ഏപ്രില്‍ മാസം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കൾ എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ പങ്കാളികളാവും. ഓരോ ആഴ്ചയും നാല് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം. ഈ ഓഫര്‍ കാലയളവില്‍ ടിക്കറ്റെടുക്കുന്ന എല്ലാവരും മേയ് മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് ഗ്രാന്റ് ഡ്രോയില്‍ ഒന്നരക്കോടി ദിര്‍ഹം സ്വന്തമാക്കാനും യോഗ്യത നേടും. ഏപ്രില്‍ 30 വരെയാണ് ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള സമയം. ഓണ്‍ലൈനായി www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ എടുക്കാം.
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഒദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കാം.
ഏപ്രില്‍ മാസത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകള്‍
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam