
ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ വാഹനങ്ങള്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍. നാലംഗ മോഷണ സംഘത്തെ ഉമ്മുല്‍ഖുവൈന്‍ പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് ഉബൈദ് ബിന്‍ അരാന്‍ പറഞ്ഞു.
ഉമ്മുല്‍ഖുവൈനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പൊലീസുകാരനാണെന്ന് പറഞ്ഞ് തന്നെ തടഞ്ഞു നിര്‍ത്തിയതായി ഒരാള്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്ന കാറാണെന്ന് പറഞ്ഞാണ് വ്യാജ പൊലീസുകാരന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് വ്യാജ പൊലീസുകാരന്‍ കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയും വിവിധ എമിറേറ്റുകളില്‍ നിന്നായി സംഭവത്തിലുള്‍പ്പെട്ട നാലംഗ സംഘത്തെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച വാഹനം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
Read More - യുഎഇയില്‍ കോടികളുടെ മോഷണശ്രമം തടയാന്‍ സാഹസികമായി ഇടപെട്ട ഇന്ത്യക്കാരനെ ആദരിച്ച് പൊലീസ്
സുഹൃത്തിനെ ഉറക്കത്തിനിടെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പ്രവാസിക്ക് ജയില്‍ ശിക്ഷ
ദുബൈ: ദുബൈയില്‍ ഉറങ്ങുകയായിരുന്ന സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയും. ദുബൈയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. പ്രതിയുടെ ബിസിനസ് പങ്കാളി കൂടിയായിരുന്നു കുത്തേറ്റ സുഹൃത്ത്. ശിക്ഷ അനുഭവിച്ച ശേഷം കുറ്റവാളിയെ നടുകടത്തണമെന്ന് ദുബൈ കോടതിയുടെ ഉത്തരവില്‍ പറയുന്നു.
Read More - ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ്
ദമാക് ഹില്‍സിലെ ഒരു വില്ലയില്‍ വെച്ചായിരുന്നു സംഭവം. പ്രതിയും കുത്തേറ്റ യുവാവും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായ ചില തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ബിസിനസ് ബന്ധം അവസാനിപ്പിക്കാനും കുത്തേറ്റയാള്‍ ആവശ്യപ്പെട്ടു. ബിനിസില്‍ നിക്ഷേപിക്കാനായി താന്‍ സുഹൃത്തിന് പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് ചെയ്യാതെ ആ പണം കൊണ്ട് ലഹരി വസ്തുക്കള്‍ വാങ്ങിയപ്പോള്‍ അത് ചോദ്യം ചെയ്യുകയും ഇങ്ങനെയാണെങ്കില്‍ ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്‍തു. ഇതിന്റെ പേരിലാണ് പിന്നീട് ഉറക്കത്തിനിടെ കുത്തി പരിക്കേല്‍പ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam