സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

Published : Jul 09, 2024, 03:50 PM IST
സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

Synopsis

തുടർ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 

എക്‌സ് പ്ലാറ്റ്ഫോമില്‍ ഇവർ പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹിക മാധ്യമ ഉപയോഗത്തിൽ നിയമപരിധി വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ സുസ്ഥിരതയും നല്ല ബന്ധവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 

Read Also -  ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

മലയാളി വ്യവസായ പ്രമുഖന്‍ ഖത്തറില്‍ നിര്യാതനായി

ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി ( സാലിച്ച  74 ) അന്തരിച്ചു. കുറച്ചു കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സാലിഹാജി ഇന്ന് പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കാസർകോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ബേക്കൽ സ്വദേശിയാണ്.

54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ബോംബെ സിൽക്‌സ്, ലെക്സസ് ടൈലറിങ്, സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ, കാഞ്ഞങ്ങാട്ടെ ഹൈമ സിൽക്സ് തുടങ്ങിയ സ്ഥാപങ്ങളുടെ ചെയർമാനായിരുന്നു.

കെഎംസിസി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: യു.വി. മുംതാസ്. ഏകമകൾ: ജാഫ്നത്. മരുമകൻ: മുഹമ്മദ് സമീർ ബദറുദ്ദീൻ.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്