പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും

Published : Oct 13, 2022, 07:44 AM IST
പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും

Synopsis

ഒക്‌ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഐവൈസി ബഹ്‌റൈൻ കൗൺസിൽ ഇങ്ങനെയൊരു ക്യാമ്പ് ഷിഫ അൽജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നത്.

മനാമ: ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഐവൈസി ബഹ്‌റൈൻ കൗൺസിൽ ഇങ്ങനെയൊരു ക്യാമ്പ് ഷിഫ അൽജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നത്.

ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കുന്ന വനിതകൾക്ക് ടെസ്റ്റുകൾക്ക് അന്‍പത് ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡോക്ടറുടെ സേവനവും, രക്തസമ്മര്‍ദം, കൊളസ്‍ട്രോള്‍, ട്രൈഗ്ലിസറൈഡ്സ്, ക്രിയാറ്റിനിന്‍, എസ്ജിപിടി, ബിഎംഐ എന്നീ ചെക്കപ്പുകളും നൽകും. മുൻ‌കൂർ രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാവും സൗജന്യ സേവനം ലഭ്യമാകുക.സ്തനാർബുദ ബോധവത്ക്കരണ ക്ലാസ്സ് വനിതകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. 3914 3967,3387 4100,32224313

Read also: ദുബൈയില്‍ താരമായി പറക്കും കാറും ബൈക്കും; ഭാവിയുടെ വാഹനങ്ങള്‍ കാണാന്‍ വന്‍ തിരക്ക്

സുനില്‍ പി ഇളയിടം ബഹ്‌റൈനില്‍ എത്തുന്നു
മനാമ:  ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനും പ്രഭാഷണത്തിനുമായി ഡോ. സുനില്‍ പി ഇളയിടം ബഹ്‌റൈനില്‍ എത്തുന്നു. ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളില്‍ സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന്  'സാഹിത്യവും സാമൂഹികതയും' എന്ന വിഷയത്തില്‍ അദ്ദേഹം  പ്രഭാഷണം നടത്തും.  ശേഷം മുഖാമുഖവും നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാഹിത്യവേദി, പ്രസംഗവേദി,ക്വിസ് ക്ലബ്, മലയാളം പാഠശാല, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ അടങ്ങുന്നതാണ് ബി.കെ.എസ് സാഹിത്യ വിഭാഗം.

Read also: ദുബൈയിലെ താമസക്കാര്‍ ഒപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും നല്‍കേണ്ടതില്ല; നിബന്ധനയില്‍ മാറ്റം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ