സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ട് പരിചയിച്ച പറക്കും വാഹനങ്ങളെ നേരിൽ കാണാൻ അവസരമൊരുക്കുകയാണ് ജൈടെക്സ്.
ദുബൈ: ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ജൈടെക്സിൽ തരംഗമായി പറക്കും കാറും ബൈക്കും. എത്തിസലാത്തിന്റെ പവലിയനിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഡ്രൈവറില്ലാത്ത കാറും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു
സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ട് പരിചയിച്ച പറക്കും വാഹനങ്ങളെ നേരിൽ കാണാൻ അവസരമൊരുക്കുകയാണ് ജൈടെക്സ്. ഭാവിയുടെ വാഹനങ്ങളെന്ന വിശേഷണത്തോടെയാണ് പറക്കും കാറും ബൈക്കും ദുബായ് ജൈടെക്സിൽ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നത്. ഒരു ചെറിയ ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള പറക്കും കാറിൽ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാൻ കഴിയുക. ഹെലികോപ്റ്ററുകളെ പോലെ കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും എക്സ് ടു എന്ന ഈ ഫ്ളൈയിങ് കാറിന് സാധിക്കും.
രണ്ട് മൂന്നു വര്‍ഷത്തിനകം ഇവ വിപണിയിലെത്തിക്കാനാണ് ശ്രമം. ജപ്പാനിൽ നിന്നാണ് പറക്കും ബൈക്കിൻറെ വരവ്. പെട്രോളും ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആറരക്കോടിയോളം രൂപയാണ് ഈ സൂപ്പര്‍ ബൈക്കിൻറെ വില. ഡ്രൈവറില്ലാ കാറുകളും വലിയ തോതിൽ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
