മുളകുപൊടി മുഖത്തെറിഞ്ഞ് കവര്‍ച്ച; നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Aug 19, 2022, 10:38 PM IST
Highlights

മുഖത്ത് മുളകുപൊടി വിതറിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഉച്ചസമയത്ത് നടന്നു പോകുന്നതിനിടെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നെന്ന് ഇരയായ വ്യക്തി കോടതിയില്‍ പറഞ്ഞു.

ദുബൈ: യുഎഇയിലെ റാസ് അല്‍ ഖോറില്‍ കാല്‍നടയാത്രക്കാരനില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന ഏഷ്യന്‍ പൗരന്മാര്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. നാല് ഏഷ്യന്‍ പൗരന്മാര്‍ക്ക് ആറു മാസം വീതം തടവും ആകെ 14,600 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 

കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സംഭവം ഉണ്ടായത്. മുഖത്ത് മുളകുപൊടി വിതറിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഉച്ചസമയത്ത് നടന്നു പോകുന്നതിനിടെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നെന്ന് ഇരയായ വ്യക്തി കോടതിയില്‍ പറഞ്ഞു. നിലത്തുവീഴുന്നതു വരെ പ്രതികള്‍ ശരീരത്തില്‍ ചവിട്ടിയതായും തുടര്‍ന്ന് കൈവശമുണ്ടായിരുന്ന 14,600 ദിര്‍ഹവും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുകയായിരുന്നെന്നും ഇയാള്‍ വ്യക്തമാക്കി. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം കണ്ടെത്തുകയും ചെയ്തു. 

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തു; പ്രവാസി യുവാവ്  അറസ്റ്റില്‍

ദുബൈ: കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത യുവാവിനെ ദുബൈയില്‍ അറസ്റ്റ് ചെയ്തു. കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ചാണ് പ്രതി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്. പരാതിക്കാരിയുടെ ഭര്‍ത്താവിനും ഇയാള്‍ ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു.

 കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ വിവാഹിതയായ യുവതി ശ്രമിച്ചതിന് പ്രതികാരമായാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇരുവരും അവസാനമായി കണ്ടുമുട്ടിയ ദിവസം പ്രതി ബലം പ്രയോഗിച്ച് കാമുകിയുടെ ഫോണ്‍ കൈക്കലാക്കുകയും താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത് കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‍തതായി പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി.  

പ്രവാസിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണുകളിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ മാന്യമല്ലാത്ത ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും അത്തരം ചിത്രങ്ങള്‍ ചോരുന്നതിനും പിന്നീട് അത് ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും സാധ്യതയുള്ളതിനാല്‍ അക്കാര്യത്തില്‍ ജാഗ്രത വേണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


 

click me!