Asianet News MalayalamAsianet News Malayalam

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവര്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിച്ചപ്പോഴാണ് ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Two men fall to death from building in sharjah
Author
Sharjah - United Arab Emirates, First Published Aug 19, 2022, 6:45 PM IST

ഷാര്‍ജ: അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രവാസികള്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ മുകളില്‍ നിന്ന് വീണാണ് ആഫ്രിക്കന്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചതെന്ന് ഷാര്‍ജ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവര്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ശ്രമിച്ചപ്പോഴാണ് ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനും കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്നതിനും നിരവധി സമീപവാസികള്‍ ദൃക്സാക്ഷികളാണ്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇവര്‍ മരിച്ചത്.

ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

ഇവരെ ആദ്യം കുവൈത്തി ഹോസ്പിറ്റലിലും പിന്നീട് മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. പൊലീസ് ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തി. അനധികൃതമായി നിരവധി പേരെ താമസിപ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി. 

 പ്രവാസിയെ വാഹനമിടിപ്പിച്ചു, ഏഷ്യക്കാരന്‍ മരിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

റാസല്‍ഖൈമ: ഏഷ്യക്കാരനായ സൈക്കിള്‍ യാത്രികനെ വാഹനമിടിപ്പിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അറബ് ഡ്രൈവര്‍ റാസല്‍ഖൈമയില്‍ പിടിയില്‍. അപകടത്തില്‍ ഏഷ്യക്കാരന്‍ മരണപ്പെട്ടു. 

അപകടം നടന്ന സ്ട്രീറ്റിലെ നിരീക്ഷണ ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് അപകടം ഉണ്ടാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിയാനായത്. ഇതിന് പിന്നാലെ ഡ്രൈവറെ പിടികൂടുകയായിരുന്നു.  

അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സിഐഡി വിഭാഗത്തില്‍ നിന്നുള്ള സംഘം അപകടം നടന്ന സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇടിച്ച വാഹനവും ഡ്രൈവറെയും കണ്ടെത്തുകയും ചെയ്തതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് കമന്ററി വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്‍ റഹ്മാന്‍ അഹമ്മദ് അല്‍ ഷേഹ്ഹി പറഞ്ഞു.

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് യുഎഇയില്‍ അറസ്റ്റില്‍

പ്രതിയായ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Follow Us:
Download App:
  • android
  • ios