
റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സൗദി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തണമെന്നും ഉല്ലാസ യാത്രകളിലും മറ്റും അവരെ ജലാശയങ്ങള്‍ക്ക് സമീപം പോകാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വെള്ളം കുത്തിയൊലിക്കുന്ന വാദികള്‍ മുറിച്ചുകടക്കരുത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാം ജലാലുദ്ദീനെയാണ് സലാലയിലെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു അദ്ദേഹം. പിതാവ്: ജലാലുദ്ദീന്‍, മാതാവ്: ഹലീമ ബീവി, ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.
Read More - പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
ഒമാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മസ്‍കത്ത്: ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഒമാനിലെ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് പ്രസ്‍താവനയില്‍ പറയുന്നു.
Read More - പ്രവാസി മലയാളി ജോലി സ്ഥലത്തുവെച്ച് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ