
മസ്കറ്റ്: മസ്കറ്റിലെ സിഎസ്ഐ സെന്‍റ് ജെയിംസ് ഇടവക സുവർണ ജൂബിലി നിറവിലേക്ക്. 1976 ഫെബ്രുവരി 14ന് രൂപീകൃതമായ സഭയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 5.30ന് ജൂബിലി റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും.
സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പൊതു സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. മുഖ്യാതിഥി അഡ്വ. അനൂപ് ജേക്കബ് എംഎൽഎ വിവിധ സുവർണ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സ്ത്രീജന സഖ്യം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി ജൂബിലി ലോഗോ പ്രകാശനം ചെയ്യും. മസ്‌കത്തിലെ വിവിധ സഭാ, സാമൂഹിക നേതാക്കൾ ആശംസകൾ അറിയിക്കും. ജൂബിലി വർഷത്തിൽ കേരളത്തിലും മസ്‌കത്തിലുമായി വിവിധ പദ്ധതികൾ നടപ്പിലാക്കും. ജലപ്രളയത്തിൽ തകർന്നുവീണ അരയപുരം ദേവാലയ നിർമാണം, ഭവന നിർമാണ പദ്ധതി, അർഹരായവർക്ക് പഠന, ചികിത്സാ സഹായം, കേരള-മസ്‌കത്ത് ഫെലോഷിപ്പ്, കേരളത്തിൽ സ്വദേശി- പ്രവാസി സഹായ പദ്ധതികൾ, മെഡിക്കൽ -രക്തദാന ക്യാമ്പുകൾ, മലയാളം ക്ലാസ്, ലേബർ ക്യാമ്പിലെ ക്രിസ്മസ് ആഘോഷം തുടങ്ങിയ പദ്ധതികൾ ആഘോഷ കാലയളവിൽ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ