പ്രാദേശികമായി മദ്യ നിർമ്മാണം; 12 പ്രവാസികൾ പിടിയിൽ

Published : Sep 27, 2023, 08:12 PM IST
 പ്രാദേശികമായി മദ്യ നിർമ്മാണം; 12 പ്രവാസികൾ പിടിയിൽ

Synopsis

പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ 12 പ്രവാസികൾ അറസ്റ്റിൽ. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. 

ഏഷ്യക്കാരാണ് അറസ്റ്റിലായത്. പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യം ഉൽപ്പാദിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളുള്ള ആറ് അപ്പാര്‍ട്ട്മെന്‍റുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. പ്രാദേശികമായി നിര്‍മ്മിച്ച 7854 കുപ്പി മദ്യം, മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 116 ബാരല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. 

Read Also-  യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി; സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് ഈ എമിറേറ്റ്

 കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 215 പേര്‍ അറസ്റ്റില്‍, 27,457 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക്ക്, സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധന തുടരുന്നു. സെപ്റ്റംബര്‍ 16 മുതൽ 23 വരെ നടത്തിയ സുരക്ഷാ പരിശോധനകളില്‍ 215 പേരെയാണ് അറസ്റ്റ് ചെയ്തത്.

27,457 ട്രാഫിക് നിയമലംഘനങ്ങളും കണ്ടെത്തി. ഈ കാലയളവിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത 13 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വാണ്ടഡ് ലിസ്റ്റിലുള്ള 92 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 

45 പേരെ മുൻകരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.  24,054 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 114 വാഹനങ്ങൾ കണ്ടുകെട്ടുകയും 22 മോട്ടോർ സൈക്കിളുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്കും റഫർ ചെയ്തു. റെസിഡൻസി നിയമങ്ങള്‍ ലംഘിച്ച 18 പേരാണ് പിടിയിലായത്. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ