
അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൂന്ന് ദിവസമാണ് ആകെ അവധി ലഭിക്കുക. ഇതോട് അനുബന്ധിച്ച് അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.
നബിദിന അവധിയായ സെപ്തംബര്‍ 29നാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. പൊതു അവധിയായ വെളളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെ സര്‍ഫസ് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐറ്റിസി) അറിയിച്ചു. ഔദ്യോഗിക അവധി ദിവസം മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടിലെ പാര്‍ക്കിങും സൗജന്യമായിരിക്കും.
നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐറ്റിസി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. അനുവദിക്കപ്പെട്ട സ്ഥലത്ത് ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യണമെന്നും റെസിഡന്‍ഷ്യല്‍ സ്‌പേസുകളില്‍ രാത്രി 9നും രാവിലെ എട്ടിനും ഇടയില്‍ പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ടോള്‍ ഗേറ്റ് സംവിധാനവും വെള്ളിയാഴ്ച സൗജന്യമായിരിക്കും. ടോള്‍ ഗേറ്റ് നിരക്കി ശനിയാഴ്ച പുനരാരംഭിക്കും. സാധാരണ ദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും മാത്രമാണ് ടോൾ ഈടാക്കുക.
Read Also - നബിദിന അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, പ്രഖ്യാപനവുമായി ഈ എമിറേറ്റ്
നബിദിനം; ആകെ മൂന്ന് ദിവസം അവധി ലഭിക്കും, അറിയിച്ച് അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 28, വ്യാഴാഴ്ച ആണ് ഔദ്യോഗിക അവധി. കുവൈത്ത് മന്ത്രിസഭയുടെ പ്രതിവാര സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും അടച്ചിടും. നബിദിന അവധി വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി വരുമ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.
ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് അറിയിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ