ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 വിദേശികള്‍ അറസ്റ്റില്‍

Published : Oct 10, 2023, 04:07 PM IST
ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 വിദേശികള്‍ അറസ്റ്റില്‍

Synopsis

പൊലീസ് അറസ്റ്റിലായ15 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

മസ്കറ്റ്: അനധികൃതമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച15 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍. ഒമാനിലെ  അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ്  നുഴഞ്ഞുകയറ്റക്കാറെ  അറസ്റ്റ് ചെയ്തത്.

പൊലീസ് പിടിയിലായ പതിനഞ്ചു പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നുഴഞ്ഞുകയറ്റക്കാർ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാർഡ് പൊലീസിന്റ പിടിയിലായത്. പൊലീസ് അറസ്റ്റിലായ15 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 55 വിദേശികളെ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സീബ് വിലായത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തൊഴില്‍ മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫയര്‍ റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സ്വകാര്യ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്യുന്നതും പൊതുധാര്‍മ്മികതക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍, തനിച്ച് യാത്ര പോകുന്ന കുട്ടികളെ ബാധിക്കും

വിസ മാറല്‍; സ്വകാര്യ ബസുകളില്‍ ഒമാനിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണം

മസ്‌കറ്റ്: യുഎഇയില്‍ നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

യുഎഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേരാണ് ഒമാനിലേക്ക് വരുന്നത്. മസ്‌കറ്റിലും റൂവിയിലും ഉള്‍പ്പെടെ ഒന്നോ രണ്ടോ ദിവസം താമസിച്ച ശേഷമാണ് പലരും തിരിച്ച് യുഎഇയിലേക്ക് പോകുന്നത്. ഇത്തരക്കാര്‍ പലരും ബസിലായിരുന്നു ഒമാനിലേക്ക് വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അല്‍ഐനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കറ്റില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണമില്ലെന്നാണ് അറിയുന്നത്. മുവാസലാത്ത് അല്‍ ഐനില്‍ നിന്ന് ദിവസേന ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. 

യാത്രക്കുള്ള  ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ