മസാജ് പാര്‍ലറുകളില്‍ റെയ്ഡ്; 'പൊതു ധാര്‍മ്മികത ലംഘിച്ച' 251 പേര്‍ അറസ്റ്റില്‍

Published : Aug 22, 2023, 05:18 PM ISTUpdated : Aug 22, 2023, 05:20 PM IST
മസാജ് പാര്‍ലറുകളില്‍ റെയ്ഡ്; 'പൊതു ധാര്‍മ്മികത ലംഘിച്ച' 251 പേര്‍ അറസ്റ്റില്‍

Synopsis

ചിലരെ പൊതു ധാര്‍മ്മികത ലംഘനത്തിനും മറ്റ് ചില ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ ക്യാമ്പയിനില്‍ 251 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം 'എക്‌സ്' അക്കൗണ്ടില്‍ കുറിച്ചു. ചിലരെ പൊതു ധാര്‍മ്മികത ലംഘനത്തിനും മറ്റ് ചില ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

Read Also-  പ്രവാസികള്‍ക്ക് ആശ്വാസം; പുതിയ നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

അയക്കൂറയെ പിടിക്കരുത്; രണ്ടു മാസത്തേക്ക് നിരോധനം, പ്രഖ്യാപനവുമായി ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയം

ദോഹ: ഖത്തറില്‍ അയക്കൂറ മത്സ്യം പിടിക്കുന്നത് താത്കാലികമായി നിരോധിച്ചു. മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായാണ് അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് രണ്ടുമാസത്തേക്ക് നിരോധിച്ചത്. മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.

ഓഗസ്റ്റ് 15 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. രണ്ട് മാസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15 വരെ നിരോധനം നീണ്ടുനില്‍ക്കും. മത്സ്യങ്ങളുടെ പ്രജനന സീസണ്‍ ആയതിനാലാണ് ഏറെ ആവശ്യക്കാരുള്ള അക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചത്. പ്രജനന കാലത്ത് മത്സ്യബന്ധനം നിര്‍ത്തി വെക്കാനുള്ള ജിസിസി മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി. 45 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമെ ഖത്തറില്‍ പിടിക്കാന്‍ അനുവാദമുള്ളൂ. 

നിരോധന കാലയളവില്‍ വല ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കാന്‍ പാടില്ല. മീന്‍ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും അവ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. അതേസമയം ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ള ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാം. മറ്റ്  ഉപകരണങ്ങള്‍ കൊണ്ട് മത്സ്യബന്ധനം നടത്തുന്നത് അനുവദിക്കില്ല. മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരോധനം ബാധിക്കില്ല. നിയമം ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ഈടാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്