നബിദിന അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, പ്രഖ്യാപനവുമായി ഈ എമിറേറ്റ്
ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

ഷാര്‍ജ: ഷാര്‍ജയില്‍ നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 28 വ്യാഴാഴ്ച ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് അറിയിച്ചു.
വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ഒക്ടോബര്‍ രണ്ട്, തിങ്കളാഴ്ചയാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29, വെള്ളിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Read Also - ജോലി ലഭിച്ചതോടെ കുടുംബത്തെയും ഗള്‍ഫിലെത്തിച്ചു; പക്ഷേ അശ്രദ്ധ മൂലം ദുരിതത്തിലായി, അപ്രതീക്ഷിത പ്രതിസന്ധി
അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
ഒമ്പത് മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 40,000ത്തിലധികം പേർക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ 40,000ത്തിലധികം പേർക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായി കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ തന്നെ യാത്രാ വിലക്ക് നീക്കാൻ 29,463 ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചു. നിശ്ചിത കാലയളവിൽ 57,432 യാത്രാ നിരോധന അഭ്യർത്ഥനകളാണ് മന്ത്രാലയത്തിലേക്ക് വന്നത്. ചെലവുകള്‍ അടക്കാത്തത്, ജീവനാംശം, ഇൻസ്റ്റാൾമെന്റുകൾ, വൈദ്യുതി, ടെലിഫോൺ ബില്ലുകൾ കുടിശ്ശിക, ട്രാഫിക് ലംഘനങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ക്കാണ് യാത്രാ നിരോധന അപേക്ഷകള്‍ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
