
റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും നാട്ടിലേക്ക് മടങ്ങി. ഇത്തവണ ഇന്ത്യയിൽ നിന്നും 1, 750,25 തീർഥാടകരാണ് എത്തിയത്. ഇതിൽ 35,596 തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ബാക്കി മുഴുവൻ തീർഥാടകരും ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുമാണ് എത്തിയത്. ഹജ്ജിനുശേഷം ജൂലൈ മൂന്ന് മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ വഴി തീർഥാടകർ മടക്കം ആരംഭിച്ചത്.
ഹജ്ജിന് മുമ്പ് മദീനയിലെ പ്രവാചകൻറെ പള്ളിയുൾപ്പടെ സന്ദർശനം പൂർത്തിയാക്കിയവരാണ് ജിദ്ദ വഴി നാട്ടിലേക്ക് യാത്രയായത്. എന്നാൽ ഹജ്ജിന് ശേഷം മദീന സന്ദർശനം മാറ്റിവെച്ചവർ ജൂലൈ 13 മുതൽ മദീനയിലേക്ക് തിരിച്ചു. അവിടം സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ അവശേഷിച്ചവർ കൂടി രാജ്യം വിട്ടതോടെ ഈ വർഷത്തെ ഇന്ത്യൻ തീർഥാടകരുടെ മടക്കം പൂർത്തിയായി.
Read Also - സ്‌കൂൾ വിട്ടു മടങ്ങിയ പ്രവാസി മലയാളി ബാലിക വാഹനാപകടത്തില്‍ മരിച്ചു
കേരളത്തിലെ തീർത്ഥാടകരെ കൂടാതെ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് അവസാനദിനം മദീനയിൽ നിന്നും തീർഥാടകർ യാത്രയായത്. കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളുമാണ് ബുധനാഴ്ച മലയാളി തീർഥാടകരുടെ അവസാന സംഘം തീർഥാടകർ മടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ 145 യാത്രക്കാരുമായാണ് ഐ.എക്സ് 3031 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്. മക്കയിൽ മൂന്നും മദീനയിൽ രണ്ടും തീർഥാടകർ വിവിധ ഗവൺമെൻറ് ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ട്.
ഇതിൽ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ മലപ്പുറം സ്വദേശിയായ വനിതാ തീർത്ഥാടകയും ഉണ്ട്. 11 മലയാളി തീർഥാടകർ ഉൾപ്പെടെ 182 തീർഥാടകർ ഇതിനകം മക്കയിലും മദീനയിലുമായി വിവിധ കാരണങ്ങളാൽ മരണപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ