
മസ്കറ്റ്: ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്‌ധർ വിലായത്തിലെ മലമുകളിൽ നിന്ന് വീണ് ഒരു ഒമാൻ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.
ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷപ്പെടുത്തി. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹെലികോപ്റ്റർ മാർഗം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
Read Also - ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
മസ്‌കറ്റ്: പ്രവാസി മലയാളി വിദ്യാര്‍ത്ഥി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചത്.
ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കസബില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഹറഫില്‍ വെച്ച് അപകടമുണ്ടായത്. പിതാവിന്റെ സഹോദരീപുത്രനൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ റാഹിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് മുഹമ്മദ് റഫീഖ് കസബിലാണ്. മാതാവ് തസ്ലീമ. മൂന്ന് സഹോദരിമാരുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ