യുഎഇയില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു

Published : Nov 01, 2023, 05:34 PM IST
യുഎഇയില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു

Synopsis

കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ദുബൈ: യുഎഇയിലെ അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ്  മരിച്ചത്. 41 വയസായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാർ റോഡരികിൽ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ അകത്ത് നിന്ന് മൃതദേഹവും കണ്ടെത്തി. ദുബൈയിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. 

അജ്മാൻ എമിറേറ്റ്സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Read Also-  വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

 മാസങ്ങള്‍ നീണ്ട നിയമപോരാട്ടം; കണ്ടെയ്നറിന് തീപിടിച്ച് വെന്തുമരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടി

റിയാദ്: താമസിക്കുന്ന കണ്ടയ്നറിന് തീപിടിച്ച് നാല് മാസം മുമ്പ് മരിച്ച മൂന്ന് വെന്തുമരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഇന്ത്യൻ എംബസിയും കേളി കലാസാംസ്കാരിക വേദിയുടെ പ്രവർത്തകരും നടത്തിയ നിയമപോരാട്ടത്തിന് വിജയം. 

റിയാദ് പ്രവിശ്യയിൽ അൽഖർജിന് സമീപം ദിലം മേഖലയിലെ ദുബയ്യയിൽ കൃഷിത്തോട്ടങ്ങളിൽ ജോലിചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് താമസസ്ഥലത്തിന് തീപിടിച്ച് വെന്ത് മരിച്ചത്.

ഇവരുടെ മൃതദേഹം വിട്ടുകിട്ടാനും അനന്തര നടപടികൾ പൂർത്തിയാക്കാനും കാലതാമസമുണ്ടായി. സ്പോൺസറുടെ നിസ്സഹകരണവും ചില കേസുകളുമാണ് ഇതിന് കാരണമായത്. കേസുകൾ രമ്യതയിൽ പരിഹരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇന്ത്യൻ എംബസി സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ്‌ പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. നാലുമാസത്തിന് ശേഷം കോടതിയിൽനിന്നും അനുകൂല വിധിയുണ്ടാവുകയായിരുന്നു.

ആദ്യം മുതലേ ഈ വിഷയത്തിൽ ഇടപെട്ടത് കേളി അൽഖർജ് ജീവകാരുണ്യ വിഭാഗമായിരുന്നു. എംബസിക്കൊപ്പം നിന്ന് കേസ് മുന്നോട്ട് കൊണ്ടുപോയത് കേളിയായിരുന്നു. കോടതിയിൽ നിന്ന് അന്തിമ വിധി വന്നതോടെ രണ്ടുപേരുടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്നും ഒരാളുടേത് റിയാദിൽ അടക്കുന്നതിന്നും തീരുമാനമായി. ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലിയുടെ മൃതദേഹം കഴിഞ്ഞദിവസം കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ അൽഖർജിൽ ഖബറടക്കി. 

ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബിഹാർ സ്വദേശികളായ സണ്ണി കുമാർ, അൻസാരി മുംതാസ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
യുഎഇയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ