സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ ജാഫർ ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

റിയാദ്: ദക്ഷിണ സൗദിയിലെ അൽബാഹയിൽ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫറിെൻറ (48) മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് അൽബാഹയിലെ അൽഷഫാ മഖ്ബറയിൽ ഖബറടക്കി. 24 വർഷമായി പ്രവാസിയായിരുന്ന ജാഫർ അൽബാഹയിലെ ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായിരുന്നു. 

സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ ജാഫർ ഓടിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സൗദി പൗരനും പാക്കിസ്ഥാൻ സ്വദേശിയും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നാലു മാസം മുമ്പാണ് അവധി കഴിഞ്ഞ് ജാഫർ നാട്ടിൽനിന്ന് തിരിച്ചെത്തിയത്. 

ഒരുമാസം മുമ്പാണ് ഇദ്ദേഹത്തിെൻറ ഭാര്യ ഷമീറയും ഇളയ മകൾ മിർസ ഫാത്തിമയും സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയത്. മറ്റു രണ്ടു മക്കളായ മിൻഹാജ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ), പ്ലസ് വൺ വിദ്യാർഥിയായ മുഹ്‌സിൻ ജാഫർ എന്നിവർ നാട്ടിലാണ്. പിതാവ്: പരേതനായ മച്ചിങ്ങൽ അസൈനാർ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫസലുറഹ്‌മാൻ, ഫർസാന.

Read Also -  വെള്ളിയാഴ്ച വരെ വ്യാപക മഴക്ക് സാധ്യത; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുമായി സൗദി അധികൃതര്‍

ഉംറക്കെത്തിയ മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു

റിയാദ്: ഉംറ നിർവഹിക്കാനായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി പെൺകുട്ടി മരിച്ചു. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം എത്തിയ കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്‍റെ മകൾ നജാ ഫാത്തിമ (17) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് ഇവർ ഉംറക്കെത്തിയത്. 

ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകാതെ മരണം സംഭവിച്ചു. മാതാവ്: സുമയ്യാ ബീവി. സഹോദരങ്ങൾ: മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...