അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്‌ഡിൽ മയക്കുമരുന്ന് പിടിച്ചെടുത്തു; സൗദി പൗരന് 15 വർഷം തടവുശിക്ഷ

Published : Jul 29, 2023, 10:24 PM ISTUpdated : Jul 29, 2023, 10:38 PM IST
അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്‌ഡിൽ മയക്കുമരുന്ന് പിടിച്ചെടുത്തു; സൗദി പൗരന് 15 വർഷം തടവുശിക്ഷ

Synopsis

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും ഒളിത്താവളത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

റിയാദ്: മയക്കുമരുന്ന് കൈവശം വെച്ചതിന് ജിദ്ദയിൽനിന്ന് പിടികൂടിയ സൗദി പൗരന് 15 വർഷത്തെ തടവുശിക്ഷ പ്രത്യേക കോടതി വിധിച്ചു. ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്‌ഡിൽ എട്ട് ബാഗുകളിലായി ‘മെത്താം ഫെറ്റാമൈൻ’ എന്ന ഉത്തേജക മരുന്നും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും ഒളിത്താവളത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പൗരനെതിരെ നാർക്കോട്ടിക് പ്രോസിക്യൂഷൻ വിങ് അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജിദ്ദയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതായും നേരത്തേ ചിലരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Read Also -  തൊഴിൽ കരാർ ഡിജിറ്റലൈസേഷൻ; പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഭാഗിക സേവന വിലക്ക് ഏര്‍പ്പെടുത്തി സൗദി

  71 വിദഗ്ധ തൊഴിലുകളിൽ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലേക്ക് വിദഗ്ധ തൊഴിലാളി റിക്രൂട്ട്മെൻറിന് ആവശ്യമായ നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ നടപ്പായി. ഇക്കഴിഞ്ഞ് ജൂൺ ഒന്ന് മുതൽ 29 തൊഴിലുകളിലും ഇന്ന് (ജൂലൈ 26) മുതൽ 42 തൊഴിലുകളിലുമാണ് നൈപുണ്യ പരീക്ഷ നിർബന്ധമായത്. ഇതോടെ 71 സാങ്കേതിക തസ്തികകളിലുള്ള വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ നൈപുണ്യ പരീക്ഷ സർട്ടിഫിക്കറ്റ് കൂടി വേണം. ഇതിന് കേരളത്തിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. 

അങ്കമാലിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷാകേന്ദ്രം. ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെൻറിലേഷൻ ആൻഡ് എ.സി, വെൽഡിംഗ് എന്നീ ട്രേഡുകളിലെ 29 തൊഴിൽ വിസകൾക്കായിരുന്നു ജൂൺ ഒന്നു മുതൽ നൈപുണ്യപരീക്ഷ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിൽ പരീക്ഷ നിർബന്ധമായത്.
നിശ്ചിത തസ്തികകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് ഡൽഹിയിലെ സൗദി എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും ഏജൻസികളെ അറിയിച്ചു. 

Read Also -  ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത, മുന്‍കരുതല്‍ സ്വീകരിക്കണം; മുന്നറിയിപ്പ് നല്‍കി സൗദി ആരോഗ്യമന്ത്രാലയം

എറാണകുളത്തെ ഇറാം ടെക്നോളജീസിന് പുറമെ ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരക്പൂർ, ലക്നോ, ബീഹാറിലെ ഗോപാൽകഞ്ച്, കൊൽകത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ യാതൊരു സർട്ടിഫിക്കറ്റും ആവശ്യമില്ല. https://svpinternational.pacc.sa/home എന്ന വെബ്സൈറ്റിൽ കയറി പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ നൽകി രജിസ്റ്റർ ചെയ്യുകയാണ് ഉദ്യോഗാർഥികൾ ആദ്യം ചെയ്യേണ്ടത്. ശേഷം ഇന്ത്യ സെലക്ട് ചെയ്ത് ട്രേഡ് തെരഞ്ഞെടുക്കണം. അപ്പോൾ പരീക്ഷാകേന്ദ്രം ഏതെന്ന് കാണിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്