തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ബാങ്കുകളുടെ ‘സദാദ്’ പെയ്മെൻ്റ് സംവിധാനത്തിലൂടെ മാത്രമേ ഇത് വരെ സ്വീകരിച്ചിരുന്നുളളൂ. എന്നാൽ ഇനി മുതൽ തൊഴിലുടമകൾക്ക് ഖിവ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക ഡെബിറ്റ് ചെയ്യാം.

റിയാദ്: സൗദിയിൽ അമ്പത് ശതമാനം തൊഴിലാളികളുടെ തൊഴിൽ കരാറുകൾ തൊഴിൽ വകുപ്പിന്‍റെ ‘ഖിവ’ പോർട്ടലിൽ അപ്ലോഡ് ചെയ്ത് ഡിജിറ്റൽ രജിസ്ട്രേഷൻ നടത്താത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ സേവനങ്ങൾക്ക് ഭാഗിക വിലക്ക്. തൊഴിലാളികുടെ വർക്ക് പെർമിറ്റ് ഫീസുകൾ ഡെബിറ്റ് കാർഡുകളിലുടെയും ക്രഡിറ്റ് കാർഡുകളിലൂടെയും സ്വീകരിച്ചു തുടങ്ങിയതായും തൊഴിൽ വകുപ്പ് അറിയിച്ചു. ഖിവ പോർട്ടലിലാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.

തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ബാങ്കുകളുടെ ‘സദാദ്’ പെയ്മെൻ്റ് സംവിധാനത്തിലൂടെ മാത്രമേ ഇത് വരെ സ്വീകരിച്ചിരുന്നുളളൂ. എന്നാൽ ഇനി മുതൽ തൊഴിലുടമകൾക്ക് ഖിവ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക ഡെബിറ്റ് ചെയ്യാം. ഇതിനായി ക്രെഡിറ്റ് കാർഡുകളും മാഡ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. ചില ബാങ്ക് കാർഡുകൾ വഴി അടച്ച തുക ഭാഗികമായി തിരിച്ചെടുക്കാനും അനുവാദമുണ്ട്. കൂടാതെ കാർഡ് ഉടമകൾക്ക് സൗജന്യ പോയിൻറുകളും ലഭിക്കം. പല സ്ഥാപനങ്ങളുടെയും സാമ്പത്തിക വർഷം ആരംഭിക്കുന്നത് ഹിജ്‌റി വർഷത്തിന്റെ തുടക്കത്തിലായതിനാലാണ് പുതിയ സേവനം ഇപ്പോൾ ആരംഭിച്ചതെന്ന് ഖിവ പ്ലാറ്റ് ഫോം വ്യക്തമാക്കി.

Read Also - സൗദിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍; ശമ്പളത്തിന് പുറമെ ഭക്ഷണം, വിസ, ടിക്കറ്റ് സൗജന്യം

സൗദി അറേബ്യയില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് മരണം

റിയാദ്: സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2.28നായിരുന്നു അപകടമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിശീലന പറക്കലിനിടെ എഫ് 15 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ അപകടത്തില്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ രക്തസാക്ഷികളായ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലികി അറിയിച്ചു. 

Read Also - ശമ്പളമില്ല, ഭക്ഷണമോ കുടിവെള്ളമോ നൽകുന്നില്ല; പ്രവാസി മലയാളിയടക്കം ഒമ്പത് ഇന്ത്യക്കാര്‍ ദുരിതത്തില്‍, പരാതി

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം...