
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ സദാചാര ലംഘനം നടത്തിയെന്ന കേസില്‍ പ്രവാസികൾ അറസ്റ്റിൽ. പൊതു ധാർമ്മികത ലംഘിച്ചെന്ന കേസിലാണ് ഏഷ്യൻ വംശജരായ ഒരു കൂട്ടം സ്ത്രീകളെ മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷർ വിലായത്തിൽ നിന്നും അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബൗഷർ വിലായത്തിലെ അൽ ഖുവൈറീൽ നിന്നുമാണ് ഇവരെ പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്; ഈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
മസ്കറ്റ്: മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്. ഒമാൻ ഗതാഗത മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസമാകും. പ്രഖ്യാപിച്ചിട്ടുള്ള പുതിയ നിരക്ക് അനുസരിച്ച് ഒരു ഒമാനി റിയാൽ അഞ്ഞൂറ് ബൈസായാണ് അടിസ്ഥാനമായ ഏറ്റവും കുറഞ്ഞ നിരക്ക്.
കിലോമീറ്ററിന് 250 ബൈസ അധികമായി നൽകേണ്ടി വരും. ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്‌സികളുടെ നിരക്കിൽ 45% ഇളവാണ് ഒമാൻ ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ലൈസൻസുള്ള ഒ.ടാക്‌സി, ഒമാൻ ടാക്‌സി എന്നിവയുടെ ആപ്ലിക്കേഷനുകൾ വഴിയാണ് ടാക്സിയുടെ സേവനം ബുക്ക് ചെയ്യേണ്ടത്. ഇങ്ങനെയുള്ള ബുക്കിങ്ങുകൾക്കാണ് നിരക്കിൽ 45% കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. മുമ്പ്, അടിസ്ഥാന നിരക്ക് മൂന്ന് ഒമാനി റിയാലായിരുന്നു, അധിക നിരക്ക് കിലോമീറ്ററിന് 400 ബൈസയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam