
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു. നേപ്പാള്‍ സ്വദേശിയാണ് ജീവനൊടുക്കിയത്. മംഗഫ് പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പ്രവാസി ജീവനൊടുക്കിയ വിവരം ഇന്നലെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസില്‍ വിഭാഗത്തിന് കൈമാറി. ആത്മഹത്യയുമായി ബന്ധപ്പെട്ട് അബു ഹലീഫ ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Also - 'ഹൃദയം തുറന്നാല്‍ അകത്താകും'; സ്ത്രീകള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി ഈ രാജ്യങ്ങള്‍
കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത് 784 പ്രവാസി തടവുകാർ
കുവൈത്ത് സിറ്റി: കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിലവില്‍ 784 തടവുകാരാണ് ഉള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതില്‍ 334 പുരുഷന്മാർ, 450 സ്ത്രീകൾ, 15 കുട്ടികൾ എന്നിവരാണുള്ളത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന തടവുകാരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് വേണ്ടി ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാർ ആണ് ചെലവാക്കുന്നത്. കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ദിവസത്തെ ചെലവ് ഏകദേശം 15 ദിനാർ ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്ലിനിക്കുകളും ഡെന്റൽ ക്ലിനിക്കും സജ്ജമാക്കി തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ജയിൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങൾ കൊണ്ടാണ് പലരുടെയും നാടുകടത്തൽ വൈകുന്നത്.
ഇതിനിടെ, നാടുകടത്തപ്പെട്ട ചില സ്ത്രീകൾക്ക് കുട്ടികൾക്കൊപ്പം തന്നെ യാത്ര ചെയ്യാൻ ചാരിറ്റബിൾ കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെ ടിക്കറ്റുകൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ദിവസേന ഏകദേശം 150 പ്രവാസികളെ നാടുകടത്തി. എല്ലാ സുരക്ഷാ മാനദണ്ഢങ്ങളും പാലിച്ചും വനിതാ പൊലീസിന്‍റെ പിന്തുണയോടെയുമാണിത്. നാടുകടത്തല്‍ കേന്ദ്രത്തില്‍ ആകെ 1,200 പേരെയാണ് തടവില്‍ പാര്‍പ്പിക്കാനുള്ള സംവിധാനമുള്ളത്. ഇതില്‍ 700 പുരുഷന്മാര്‍ക്കും 500 സ്ത്രീകള്‍ക്കുമാണ് സൗകര്യമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ