വാട്‌സാപ്പിലൂടെ റെഡ് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് തടവുശിക്ഷയ്ക്ക് കാരണമായേക്കാം.
റിയാദ്/ കുവൈത്ത് സിറ്റി: നവമാധ്യമങ്ങളുടെ കാലത്ത്, 'വിരലുകള്‍ കൊണ്ട് ഹൃദയം കൈമാറുന്ന'വരാണ് ഏറെയും. വാട്‌സാപ്പ് ചാറ്റുകളില്‍ സന്തോഷവും സങ്കടവും പ്രണയവും ദേഷ്യവുമെല്ലാം പ്രകടിപ്പിക്കാന്‍ ഇമോജിയെ കൂട്ടുപിക്കുന്നവര്‍ ഈ രാജ്യങ്ങളിലാണ് താമസമെങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് ഹൃദയ ചിഹ്നമയച്ചാല്‍ (ഹാര്‍ട്ട് ഇമോജി) നടപടിയെടുക്കുമെന്ന് സൗദി അറേബ്യയും കുവൈത്തും മുന്നറിയിപ്പ് നല്‍കി. വാട്‌സാപ്പിലൂടെയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് കുവൈത്ത് അറിയിച്ചത്.
ഈ കുറ്റകൃത്യത്തിന് പിടിയിലാകുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷയും പരമാവധി 2,000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്തി അഭിഭാഷകനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയും സമാനരീതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാട്‌സാപ്പിലൂടെ റെഡ് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് തടവുശിക്ഷയ്ക്ക് കാരണമായേക്കാം. സൗദിയിലെ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്ക് രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.
Read Also - സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചയാള്‍ സൗദിയില്‍ പിടിയില്‍
രാജ്യത്തിന്റെ അധികാര പരിധിക്കുള്ളില്‍ ഇത്തരം ഇമോജികള്‍ അയയ്ക്കുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് സൗദി സൈബര്‍ ക്രൈം വിഭാഗം വ്യക്തമാക്കി. ഇങ്ങനെ ഇമോജികള്‍ ലഭിക്കുന്ന സ്ത്രീകള്‍ പരാതി നല്‍കുന്ന സാഹചര്യത്തിലാണ് നടപടിയെടുക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 300,000 റിയാല്‍ വരെ പിഴയും പരമാവധി അഞ്ചു വര്‍ഷം തടവുമാണ് ശിക്ഷയായി ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
